നിങ്ങളുടെ നിക്ഷേപ ശൈലി മനസ്സിലാക്കൂ: 20–20 -യോ, ODI-യോ അതോ ടെസ്‌റ്റോ?

johncy John
PhonePe
Published in
2 min readJun 21, 2021

--

നിങ്ങൾ ഒരു ക്രിക്കറ്റ് പ്രേമിയാണെങ്കിൽ, വ്യത്യസ്‌ത തരം ക്രിക്കറ്റ് മത്സരങ്ങൾക്കായി നിങ്ങൾക്ക് വ്യത്യസ്‌ത തന്ത്രങ്ങൾ ആവശ്യമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. സമാനമായ ഒരു സമീപനം നിങ്ങളുടെ നിക്ഷേപ തന്ത്രത്തിലും പിന്തുടരേണ്ടതുണ്ട്.

നിങ്ങളുടെ ടീമിന്റെ ക്യാപ്റ്റനാണ് നിങ്ങൾ എന്ന് പറയട്ടെ, ഒരു ടോസ് നേടി നിങ്ങൾ മത്സരം ആരംഭിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. നിങ്ങൾ കളിക്കുന്ന ഓരോ തരം മത്സരത്തിനും, മറ്റുള്ളവയേക്കാൾ നിങ്ങൾക്ക് പ്രധാനപ്പെട്ട ചില ഘടകങ്ങളുണ്ട്.

ഇതാ അതിനുള്ള സ്‌നാപ്‌ഷോട്ട്:

നിങ്ങൾ കളിക്കുന്ന തരം അനുസരിച്ച് ബാറ്റിംഗ് തന്ത്രം നിങ്ങൾ നിർണ്ണയിക്കും.. 20–20 മത്സരത്തിനായി ബാറ്റ് ചെയ്യുമ്പോൾ, ഒരു വിക്കറ്റ് നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ ഉയർന്ന റൺ നിരക്ക് നേടുന്നതിനാണ് നിങ്ങളുടെ മുൻഗണന നൽകേണ്ടത്. എന്നാൽ OD-യിൽ, റൺ നിരക്കും കയ്യിലുള്ള വിക്കറ്റുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ക്രമീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കും, ഒരു ടെസ്റ്റ് മത്സരത്തിനിടെ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉയർന്ന റൺ നിരക്കിലല്ല, വിക്കറ്റുകൾ സംരക്ഷിക്കുന്നതിലാണ്.

എന്നാൽ ഇത് നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യമാണ്. ഇതെല്ലാം നിങ്ങളുടെ നിക്ഷേപ ശൈലി മുൻ‌ഗണനയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ശരി, നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ പുതിയ ആളാണെങ്കിൽ, നിങ്ങളുടെ നിക്ഷേപത്തിനായി ശരിയായ തരം മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നത് ഇതിന് സമാനമായിരിക്കും. നിങ്ങൾ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടിന്റെ തരം പ്രധാനമായും നിങ്ങളുടെ നിക്ഷേപ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കും.

ഉദാഹരണത്തിന്, നിങ്ങൾ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ, കുറഞ്ഞ റിസ്‌ക്കോടെ സ്ഥിരമായ വരുമാനം നൽകാൻ കഴിയുന്ന ഫണ്ടുകളിലായിരിക്കണം നിങ്ങളുടെ ശ്രദ്ധ. എന്നിരുന്നാലും, ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ, ഉയർന്ന വരുമാനം നൽകാൻ കഴിവുള്ള എന്നാൽ ഹ്രസ്വകാലത്തേക്ക് ചില ഉയർച്ചയും താഴ്‌ചയും ഉണ്ടാകുന്ന ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. ലളിതമായി പറഞ്ഞാൽ, ഒരു ബാറ്റ്സ്‌റ്റ്മാൻ എന്ന നിലയിൽ, നിങ്ങൾ കളിക്കുന്ന തരത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ബാറ്റിംഗ് തന്ത്രം മാറ്റും. അതുപോലെ, നിങ്ങളുടെ നിക്ഷേപ ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിക്ഷേപ തിരഞ്ഞെടുപ്പുകൾ നടത്തുക.

ചിത്രീകരണത്തിനായുള്ള ഒരു ദ്രുത ഗൈഡ് ഇതാ.

നിങ്ങൾക്ക് കാണാനാകുന്നതുപോലെ, നിങ്ങളുടെ നിക്ഷേപ കാലാവധി കൂടുന്നതിനോ അല്ലെങ്കിൽ റിസ്‌ക് മുൻ‌ഗണനകൾ താഴ്ന്നതിൽ നിന്ന് ഉയർന്നതിലേക്കോ മാറുന്നതിനനുസരിച്ച്, റിട്ടേൺ കൂടുന്നു. ഫണ്ട് പ്രകടനത്തിലെ ഉയർന്ന ഹ്രസ്വകാല ഉയർച്ച താഴ്‌ചയിൽ നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ ലഭിക്കുന്ന വരുമാനം വളരെ ഉയർന്നതായിരിക്കുമെന്ന് ഇത് കാണിക്കുന്നു. ചുരുക്കത്തിൽ, റിസ്‌ക് വർദ്ധിപ്പിക്കുക, സാധ്യതയുള്ള റിട്ടേണുകൾ വർദ്ധിപ്പിക്കുക.

അതിനാൽ, നിങ്ങൾ ആദ്യത്തെ നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തിനനുസരിച്ച് നിക്ഷേപ ശൈലി തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക.

നിരാകരണം: മ്യൂച്വൽ ഫണ്ട് നിക്ഷേപം മാർക്കറ്റ് റിസ്‌കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് സ്‌കീം വിവര ഡോക്യുമെൻ്റ് ശ്രദ്ധാപൂർവ്വം വായിക്കുക.

--

--